• Home
  • latest news
  • ഇന്ത്യൻ റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാകിസ്താൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്‌

ഇന്ത്യൻ റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാകിസ്താൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്‌

പഞ്ചാബിലെയും മറ്റ് അയൽ സംസ്ഥാനങ്ങളിലെയും റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാകിസ്താൻ ചാര സംഘടനയായ ഇന്റർ സർവീസ് ഇന്റലിജിൻസ് (ഐഎസ്ഐ) ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി.

പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും റെയിൽവേ ട്രാക്കുകളിൽ സ്ഫോടനം നടത്താനാണ് ഐഎസ്ഐ പ്രവർത്തകരുടെ നീക്കം എന്നാണ് റിപ്പോർട്ട്‌. ചരക്ക് ട്രെയിനുകൾ ലക്ഷ്യമിട്ടാണ് ആക്രമണം എന്നും ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

റെയിൽവേ ട്രാക്കുകൾ തകർക്കുന്നതുൾപ്പെടെയുള്ള ഭീകര പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ കഴിയുന്ന പാകിസ്താൻ സ്ലീപ്പർ സെല്ലുകൾക്ക്‌ വൻ തോതിൽ സാമ്പത്തിക സഹായം എത്തുന്നതായും രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *