• Home
  • kerala
  • കെ സ്വിഫ്റ്റും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കെ സ്വിഫ്റ്റും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ആലപ്പുഴ ചെങ്ങന്നൂര്‍ എം.സി.റോഡില്‍ കെ സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എഴുപുന്ന സ്വദേശി ഷിനോയി(25),ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു(26) എന്നിവരാണ് മരിച്ചത്.

ചെങ്ങന്നൂര്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം അർധരാത്രിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കു പോവുകയായിരുന്ന ബസും തിരുവനന്തപുരം ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു.

നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ചേർന്നാണ് കാറിൽ കുടുങ്ങിയ ഇരുവരേയും പുറത്തെത്തിച്ചത്.

ഇവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *