സന്നദ്ധ സേവനം ആവശ്യപ്പെട്ട പി.ആര്‍.ഡി.യുടെ ഫേസ്‌ബുക്ക്‌ പേജില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റുകള്‍…പുലിവാലു പിടിച്ച്‌ അധികൃതര്‍

ആശുപത്രിയിലേക്ക്‌ സൗജന്യ സന്നദ്ധ സേവനത്തിന്‌ താല്‍പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട്‌ ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ്‌ബുക്ക്‌ പേജില്‍ ഇട്ട അറിയിപ്പിന്‌ പ്രതികരണമായി നിറഞ്ഞത്‌ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ നിരവധി കമന്റുകള്‍. നാട്ടുകാരുടെ വിമര്‍ശനം പി.ആര്‍.ഡി.യെ പുലിവാല്‌ പിടിപ്പിച്ചിരിക്കയാണ്‌. നീക്കം ചെയ്‌താല്‍ അത്‌ മറ്റൊരു വിമര്‍...

ആലപ്പുഴ ചാരുംമൂട് സംഘർഷത്തിൽ സിപിഐ, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു : ഹർത്താൽ തുടരുന്നു

ആലപ്പുഴ ചാരുംമൂട് സംഘർഷത്തിൽ സിപിഐ, കോൺ​ഗ്രസ് പ്രവർത്തകർക്കതെിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും ഉൾപ്പടെ 4 കേസുകളാണ് രജിസ്റ്റർ ചെയ്തത് . പ്രദേശത്തെ 4 പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. ചാരുംമൂട് നൂറനാട് കോൺഗ്രസ് ബ്ലോക്ക്‌ ഓഫീസിന് സമീപമാണ് സിപിഐ-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്....

കെ സ്വിഫ്റ്റും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ആലപ്പുഴ ചെങ്ങന്നൂര്‍ എം.സി.റോഡില്‍ കെ സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എഴുപുന്ന സ്വദേശി ഷിനോയി(25),ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു(26) എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂര്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം അർധരാത്രിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ബത്തേരിക്കു പോവുകയായിരുന്ന ബസും തിരുവനന്തപുരം ഭാ...

കായംകുളത്തെ വോട്ടു ചോർച്ച എങ്ങും ചർച്ചയായില്ല, തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ ഇപ്പോഴും സർവസമ്മതരെന്ന് യു. പ്രതിഭ : എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്…

നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തിലെ വോട്ട് ചോര്‍ച്ചയില്‍ സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎല്‍എ.ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് എം എൽ എ യുടെ പ്രതികരണം.എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ ഇപ്പോഴും പാർട്ടിയിൽ സർവ്വസമ്മതരായി നടക്കുന്നു. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദി...

രണ്‍ജീത് ശ്രീനിവാസിന്റെ വധം : നേരിട്ടു പങ്കെടുത്ത രണ്ടുപേര്‍കൂടി കസ്റ്റഡിയില്‍

ആലപ്പുഴയിൽ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ആലപ്പുഴ സ്വദേശികളായ എസ്ഡിപിഐക്കാരാണ് ഇവര്‍. പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. രണ്‍ജീത് വധവുമായി ബന്ധപ്പെട്ടു 12 പേര്‍ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്തെന്നാണു പൊലീസിന്റെ നി...