• Home
  • kerala
  • എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ 15നുള്ളിൽ

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ 15നുള്ളിൽ

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ 15ന് മുന്‍പുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മുന്നറിയിപ്പില്ലാതെ ഉണ്ടായ
അധ്യാപകരുടെ മൂല്യനിര്‍ണയ ബഹിഷ്‌കരണം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
ബഹിഷ്‌കരണം ഹൈക്കോടതി ഉത്തരവിനെതിരെയാണെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഏതെങ്കിലും അധ്യാപകനല്ല. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ അപ്രതീക്ഷിതമായി ബഹിഷ്‌കരണം പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ട്. അത് സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *