• Home
  • kerala
  • ഡി ജെ പാര്‍ട്ടിക്കിടെ സംഘർഷം ; റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

ഡി ജെ പാര്‍ട്ടിക്കിടെ സംഘർഷം ; റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

കൊച്ചിയിൽ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയാളെ മര്‍ദ്ദിച്ചത്തിന് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

ഫോര്‍ട്ട് കൊച്ചി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കെത്തിയ ചേര്‍ത്തലക്കാരനാണ് മര്‍ദ്ദനമേറ്റത്. ഡിജെയ്ക്ക് നൃത്തം ചെയ്യരുതെന്ന് പറഞ്ഞതോടെ യുവാവ് പണം തിരികെ ചോദിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയിലെ മോഡലുകൾ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിനിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്‍കിയ പരാതിയിന്മേലുള്ള പോക്‌സോ കേസിലും പ്രതിയാണ് റോയ് വയലാട്ട്.

Leave a Reply

Your email address will not be published. Required fields are marked *