• Home
  • kerala
  • ഭാര്യയേയും മക്കളെയും വണ്ടിയിലിട്ട് കത്തിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയേയും മക്കളെയും വണ്ടിയിലിട്ട് കത്തിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു

മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ ഗുഡ്സ് ഓട്ടോയിൽ സ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് സഫ(11) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ അഞ്ച് വയസുള്ള കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുഡ്സ് ഓട്ടോറിക്ഷയിലെ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം.
മുഹമ്മദിന്റെ മൃതദേഹം സമീപത്തെ കിണറില്‍ നിന്നാണ് ലഭിച്ചത്. ഭാര്യയെയും മക്കളേയും ഓട്ടോയ്ക്ക് ഉള്ളിലാക്കി തീവെച്ചശേഷം മുഹമ്മദ് കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്‍റെ നിഗമനം..

ജാസ്മിന്റെ വീടിന് സമീപത്തുവച്ചാണ് സംഭവം നടന്നത്.ഓട്ടോ അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. തീ പടര്‍ന്നതിന് പിന്നാലെ ഓട്ടോയില്‍ പൊട്ടിത്തെറിയുണ്ടായി.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജാസ്മിനും മകളും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *