• Home
  • latest news
  • പീഡന പരാതി നൽകാനെത്തിയ 13 കാരിയെ പോലീസുകാരൻ ബലാത്സംഗം ചെയ്തു

പീഡന പരാതി നൽകാനെത്തിയ 13 കാരിയെ പോലീസുകാരൻ ബലാത്സംഗം ചെയ്തു

യുപിയിലെ ലളിത്പൂരിൽ പീഡന പരാതി നൽകാൻ എത്തിയ 13 കാരിയെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) പോലീസ് സ്റ്റേഷനിൽ വെച്ച് ബലാത്സംഗം ചെയ്തു.

4 പേർ ചേർന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു കുട്ടിയുടെ പരാതി. എന്നാൽ പരാതി നൽകാനെത്തിയപ്പോൾ, തന്നെ ഓഫീസർ ബലാത്സംഗം ചെയ്തുവെന്ന് കുട്ടി ചൈൽഡ് ലൈൻ അധികൃതരോട് പറഞ്ഞു.

ഏപ്രിൽ 22 ന് പെൺകുട്ടിയെ 4 പേർ ചേർന്ന് ഭോപ്പാലിലേക്ക് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്നാണ് കുട്ടിയുടെ അമ്മ പരാതി നൽകിയത്. 3 ദിവസം തടവിൽ വെച്ച് പീഡിപ്പിച്ചു

ഏപ്രിൽ 26 ന് സംഘം കുട്ടിയെ ലോക്കൽ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ചു. ലോക്കൽ പോലീസ് കുട്ടിയുടെ ആന്റിക്കാണ് കുട്ടിയെ കൈമാറിയത്. പിറ്റേ ദിവസം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വൈകുന്നേരത്തോടെ ആന്റി എസ്.എച്ച്.ഒ യുടെ മുറിയിലേക്ക് കുട്ടിയെ കൊണ്ടുപോയി, ഇവിടെ വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

ശേഷം ആന്റിയുടെ കൂടെ മടക്കി അയച്ചു.
ഏപ്രിൽ 30 ന് പോലീസ്,കുട്ടിയെ ചൈൽഡ് ലൈൻ കൗൺസിലിംഗിന് വിധേയ ആക്കിയപ്പോഴാണ് നേരിട്ട ദുരനുഭവം വിവരിച്ചത്.

കുട്ടിയുടെ ആന്റി, എസ്.എച്ച്.ഒ അടക്കം 6 പേർക്കെതിരെ പോലീസ് കേസെടുക്കുകയും എസ്.എച്ച്.ഒ തിലക്ധാരി സരോജിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *