• Home
  • kerala
  • ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിന് നേരെ ബോംബാക്രമണം

ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിന് നേരെ ബോംബാക്രമണം

പാലക്കാട് ആർ.എസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്.

തീപിടിക്കാത്തതിനാല്‍ അപകടം ഒഴിവായി. പുലര്‍ച്ചെ ഒന്നര മണിയോടെയാണ് വാഹനങ്ങളിലെത്തിയ സംഘം പെട്രോൾ നിറച്ച കുപ്പികൾ വീടിന് നേരെ എറിഞ്ഞത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 16 പേരാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *