Categories
kerala

വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമാണെന്നും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കോഴിക്കോട് നല്ലളത്തെ ഡീസൽ നിലയത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൂടി പ്രയോജനപ്പെടുത്തി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര പൂളിൽ നിന്ന് ദിവസവും ലഭിക്കുന്ന വൈദ്യുതിയിൽ 200 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോഴുള്ളതെന്നും അടിയന്തരസാഹചര്യം നേരിടാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

thepoliticaleditor

സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ചയും ഉണ്ടാകും. ഇന്നലെ വൈകീട്ട്‌ 6.30 നും 11.30-നും ഇടയില്‍ 15 മിനിറ്റ്‌ വീതമാണ്‌ നിയന്ത്രണം. നഗരങ്ങളെയും അവശ്യസേവനങ്ങളുടെ വിഭാഗങ്ങളെയും നിയന്ത്രണത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

ആന്ധ്രയില്‍ നിന്ന്‌ 200 മെഗാ വാട്ട്‌ വൈദ്യുതി എത്തിക്കുന്നുണ്ട്‌. ഒപ്പം കോഴിക്കോട്‌ താപവൈദ്യുതി നിലയം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതോടെ പ്രതിസന്ധി തീരുമെന്നാണ്‌ വൈദ്യുതി മന്ത്രി പറഞ്ഞിരിക്കുന്നത്‌.

Spread the love
English Summary: POWER RESTRICTION ONLY FOR TWO DAYS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick