Categories
latest news

നമിക്കാം ഈ നവഭാരത ശില്‍പിയെ…

ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോ.ഭീംറാവു റാംജി അംബേദ്കറുടെ 131-ാം ജന്മദിനമാണ് ഇന്ന്. എല്ലാ വർഷവും ഏപ്രിൽ 14-ന് ബാബാസാഹെബ് എന്നറിയപ്പെടുന്ന ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനം അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്നു.

ഡോ ബി ആർ അംബേദ്കർ അനേകർക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ ആദർശങ്ങൾ ഇന്നും അനേകം പേർ പിന്തുടരുന്നു.

thepoliticaleditor

അനീതികൾക്കും വിവേചനം, തൊട്ടുകൂടായ്മ തുടങ്ങിയ സാമൂഹിക തിന്മകൾക്കും എതിരെ അദ്ദേഹം പോരാടി. മാത്രമല്ല സ്ത്രീകളുടെ ഉന്നമനത്തിനും സമത്വത്തിനും അദ്ദേഹം വാദിച്ചു. തൊഴിലാളിയുടെ പക്ഷത്തെ അദ്ദേഹം ഹൃദയ പക്ഷമായി കരുതി.

Spread the love
English Summary: ambedkar jayanthi today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick