• Home
  • kerala
  • സിപിഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനത്തിലേക്ക്…

സിപിഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനത്തിലേക്ക്…

സിപിഎം സംസ്ഥാന സമ്മേളനം മൂന്നാം ദിനമായ ഇന്ന് നവകേരള വികസന രേഖയിന്മേലുള്ള ചർച്ച നടക്കും. രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ചർച്ച 5 മണിക്കൂർ നീളും.

പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക്‌ ഇന്ന് വൈകിട്ട്‌ 6.30ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി നൽകും.
കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നലെ രാത്രി പൂർത്തിയായിരുന്നു.

നാളെ രാവിലെ 10.30 ന്‌ ആയിരിക്കും നയരേഖ ചർച്ചയ്‌ക്ക്‌ മുഖ്യമന്ത്രി മറുപടി പറയുക. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും പാർട്ടി കോൺഗ്രസ്‌ പ്രതിനിധികളുടെയും തെരഞ്ഞെടുപ്പും സമാപന ദിവസമായ നാളെ നടക്കും.

വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന നയരേഖയാണ് മുഖ്യമന്ത്രി പിണറായി അവതരിപ്പിച്ചത്. സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണം. സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി വികസന പദ്ധതികൾ തയ്യാറാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലെത്തിക്കണം. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം കൂട്ടണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉൽപാദന മേഖലയുമായി ബന്ധിപ്പിക്കണം. വ്യവസായ സൗഹൃദമായ അന്തരീക്ഷം ഒരുക്കണം തുടങ്ങിയ നിർദേശങ്ങൾ നയരേഖയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *