Categories
latest news

പുൽവാമ ആക്രമണം നടന്നിട്ട് 3 വർഷം തികയുമ്പോഴും എങ്ങുമെത്താതെ കേസ്..

രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് മൂന്ന് വർഷം തികയുമ്പോഴും ആക്രമണവുമായി ബന്ധപ്പെട്ടവരെ ശിക്ഷിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.

ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, സഹോദരന്മാരായ അബ്ദുൾ റൗഫ് അസ്ഗർ, അമ്മർ അൽവി, അനന്തരവൻ ഉമർ ഫാറൂഖ് ഉൾപ്പടെ 19 ജയ്ഷേ ഭീകരരുടെ പേരുകൾ ഉൾപ്പെട്ട കുറ്റപത്രം എൻഐഎ 2020 ൽ സമർപ്പിച്ചിരുന്നു.

thepoliticaleditor

കുറ്റപത്രത്തിൽ പറയുന്ന 19 ഭീകരരിൽ 6 പേർ ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ പ്രധാന പ്രതികളായ മൗലാന മസൂദ് അസ്ഹറിനെ പോലുള്ളവരെ പറ്റി യാതൊരു വിവരവും ഇതുവരെ ഇല്ല.കേസിന്റെ തുടർ നടപടികളെ പറ്റിയും വ്യക്തത ഇല്ല.

2019ൽ നടന്ന ലോക് സഭ തിരഞ്ഞെടുപ്പിൽ ബിജെപി അനുകൂല തരംഗമുണ്ടാകാൻ പ്രധാന പങ്കുവഹിച്ച സംഭവങ്ങൾ ആയിരുന്നു പുൽവാമാ ആക്രമണവും തുടർന്നുണ്ടായ ബലാക്കോട്ട് തിരിച്ചടിയും. എന്നാൽ ഇത്രയും പ്രധാനപ്പെട്ട ഒരു സംഭവത്തിന്റെ നടപടികൾ എവിടെ എത്തി നിൽക്കുന്നുവെന്ന് എന്ന് അറിയാത്ത സ്ഥിതിയാണ്.

2019 ഫെബ്രുവരി 14നാണ് രാജ്യത്തെ കണ്ണീരിലാഴ്ത്തി പുല്‍വാമയില്‍ 40 ജവാന്മാർ വീരമൃത്യു വരിച്ചത്.ഒരു മലയാളി ഉൾപ്പടെ 40 സിആർപിഎഫ് ജവാന്മാർക്കാണ് അന്ന് ജീവൻ നഷ്ടമായത്. വയനാട് സ്വദേശി വസന്തകുമാറാണ് കൊല്ലപ്പെട്ട മലയാളി സൈനികൻ.

2019 ഫെബ്രുവരി 14 ന്, 2,500 ലധികം (സിആർപിഎഫ്) ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 78 വാഹനങ്ങളുടെ ഒരു വാഹനവ്യൂഹം ദേശീയ പാത 44 ലൂടെ സഞ്ചരിക്കുകയായിരുന്നു.അവന്തിപ്പോരയ്ക്കടുത്തുള്ള ലെത്‌പോരയിൽ ഉച്ചകഴിഞ്ഞ് 3:15 ഓടെ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ സൈന്യത്തിന്റെ ബസ്സിൽ ഇടിക്കുകയായിരുന്നു. 76-ാം ബറ്റാലിയനിലെ 40 സിആർപിഎഫ് ജവാന്മാർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനദൃശ്യങ്ങൾ നടുക്കത്തോടെയാണ് ഇന്ത്യൻ ജനത കണ്ടത്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഒരു വർഷം മുമ്പ് സംഘത്തിൽ ചേർന്ന ആദിൽ അഹമ്മദ് ദർ എന്ന 22കാരന്റെ വീഡിയോയും അവർ പുറത്തുവിട്ടു.

ആക്രമണത്തെത്തുടർന്ന്, ഇന്ത്യ പാക്കിസ്ഥാന്റെ രാഷ്ട്ര പദവി റദ്ദാക്കുകയും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ പാകിസ്ഥാൻ ഉൽപ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ 200 ശതമാനമായി ഉയർത്തുകയും ചെയ്തു. പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്താൻ ഇന്ത്യാ ഗവൺമെന്റ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് ഓൺ മണി ലോണ്ടറിംഗ് (എഫ്എടിഎഫ്) നോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 17 ന് ജമ്മു കശ്മീർ ഭരണകൂടം വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷാ വ്യവസ്ഥകൾ റദ്ദാക്കി.

ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തിന് ഇന്ത്യ പ്രതികാരം ചെയ്തു. ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പന്ത്രണ്ട് മിറാഷ് 2000 ജെറ്റുകൾ നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ബോംബ് വർഷിച്ചു. പാകിസ്ഥാൻ മണ്ണിലെ നിരവധി ഭീകര ക്യാമ്പുകൾ തകർത്ത് രാജ്യം പ്രതികാരം ചെയ്തപ്പോൾ ഇന്ത്യൻ ധീരഹൃദയരുടെ രക്തസാക്ഷിത്വം വെറുതെയായില്ല. തീർത്തും അപ്രതീക്ഷിമായ ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ 350 ഓളം ജയ്ഷേ ഭീകരർ കൊല്ലപ്പെട്ടു.പിറ്റേ ദിവസം പാക്കിസ്ഥാൻ വ്യോമാക്രമണം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

പിന്നീട് ഉണ്ടായ ഇന്ത്യ-പാകിസ്ഥാൻ ജെറ്റുകൾ തമ്മിലുള്ള പോരാട്ടത്തിൽ, ഇന്ത്യൻ മിഗ് -21 വിമാനം വെടിവച്ചിടുകയും അതിന്റെ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാക്കിസ്ഥാൻ പിടിയിലാവുകയും ചെയ്തു.നിരന്തരമായ പരിശ്രമത്തിനൊടുവിൽ 2019 മാർച്ച് ഒന്നിന് പാകിസ്ഥാൻ മോചിപ്പിച്ച അഭിനന്ദൻ വർദ്ധമാനെ രാജ്യം ഒന്നാകെയാണ് ആഘോഷത്തോടെ സ്വീകരിച്ചത്.

Spread the love
English Summary: Pulwama case still ഇൻ uncertainity

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick