• Home
  • latest news
  • നാറ്റോ ഉടൻ സൈന്യത്തെ അയക്കില്ല : യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി യൂറോപ്യൻ യൂണിയനും..

നാറ്റോ ഉടൻ സൈന്യത്തെ അയക്കില്ല : യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി യൂറോപ്യൻ യൂണിയനും..

ഉക്രെയിനെ സഹായിക്കാൻ ഉടൻ യുക്രെയ്നിലേക്കു സൈന്യത്തെ അയയ്ക്കില്ലെന്ന് നാറ്റോ. പുതിയ സുരക്ഷാ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ തീരുമാനിക്കാൻ വെള്ളിയാഴ്ച നാറ്റോ യോഗം ചേരും.

അതേ സമയം റഷ്യ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യത ഇല്ലാതാക്കിയെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നീക്കങ്ങൾക്ക് അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപത്യത്തിനുമേൽ ജനാധിപത്യം വിജയം നേടുമെന്നും ജെൻസ് സ്റ്റോൾട്ടൻബർഗ് കൂട്ടിച്ചേർത്തു.

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നു യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ വിദേശകാര്യമേധാവി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായി ബന്ധപ്പെട്ടു. ഇന്ത്യ ഇടപെടണമെന്ന് ഉക്രെയ്നും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>