• Home
  • kerala
  • ഹിജാബ്‌ വിധി: അടിയന്തിരമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു…ഇത് ഡൽഹിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണോ … തക്ക സമയത്ത് മാത്രമേ ഞങ്ങൾ ഇടപെടൂ–ചീഫ് ജസ്റ്റിസ്

ഹിജാബ്‌ വിധി: അടിയന്തിരമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു…ഇത് ഡൽഹിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണോ … തക്ക സമയത്ത് മാത്രമേ ഞങ്ങൾ ഇടപെടൂ–ചീഫ് ജസ്റ്റിസ്

കർണാടകത്തിലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബും മറ്റ് മതപരമായ വസ്ത്രങ്ങളും നിരോധിച്ച കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീലുകൾ അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

ഉചിതമായ സമയത്ത് മാത്രമേ സുപ്രീം കോടതി ഇടപെടൂ എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. “ഞാൻ ഒന്നും പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ദേശീയ തലത്തിലുള്ള ഒരു വിഷയമായി ഇത് എടുക്കരുത്. സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയാം, ഇത് ഡൽഹിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണോ എന്ന് നിങ്ങൾ ചിന്തിക്കണം… ഉചിതമായ സമയത്ത് മാത്രമേ ഞങ്ങൾ ഇടപെടൂ–സിജെഐ പറഞ്ഞു.

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലും ജൂനിയർ കോളേജുകളിലും ഹിജാബ് നിരോധനത്തിനെതിരെയുള്ള ഹർജികൾ പരിഗണിക്കുന്ന കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിദ്യാർത്ഥികളോട് ക്ലാസുകളിലേക്ക് മടങ്ങാൻ നിർദ്ദേശിച്ച് ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .

കർണാടക ഹൈക്കോടതി ഉത്തരവ് ആശ്ചര്യകരവും ആർട്ടിക്കിൾ 25 പ്രകാരമുള്ള അവകാശങ്ങൾ റദ്ദാക്കുന്നതുമാണ് എന്നും അതിനാൽ അടിയന്തരമായി വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിലോ ഹൈക്കോടതിയിലോ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനാണ് സുപ്രീം കോടതി ഇവിടെയുള്ളത് എന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *