സിൽവർ ലൈൻ പദ്ധതി സർവേക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. നിയമ പ്രകാരമാണോ സർവേ എന്നതിൽ ആശങ്കയുണ്ട്. ജനങ്ങൾ എത്ര സർവേ സഹിക്കണമെന്നും കോടതി ചോദിച്ചു. ഡിപിആറിൽ സർവേ നടത്തിയെങ്കിൽ ഇപ്പോഴത്തെ സർവേയുടെ ആവശ്യകത എന്താണെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. നിയമപരമല്ലാത്ത സർവേ നടപടികൾ തടഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ സർവേയുമായി മുന്നോട്ട് പോകുന്നത് എന്തടിസ്ഥാനത്തിൽ ആണെന്നും കോടതി.
അതേസമയം, ഡിവിഷൻ ബെഞ്ചിൽ സമാന കേസിന്റെ അപ്പീലുള്ളതിനാൽ ഹർജി പരിഗണിക്കുന്നത് നീട്ടി വെക്കണമെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു
സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രം അന്തിമ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.













