• Home
  • kerala
  • പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ട്…; ശിവശങ്കർ

പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ട്…; ശിവശങ്കർ

‘ആശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന തന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ സ്വപ്ന സുരേഷ് നടത്തിയ പ്രതികരണങ്ങൾക്ക് വിശദീകരണം നൽകാൻ താനില്ലെന്ന് വ്യക്തമാക്കി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ.
കേസ് തീർന്നതിന് ശേഷം മാത്രമേ പരസ്യ പ്രതികരണത്തിനുള്ളൂ.
ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ടെന്നും ശിവശങ്കർ പറഞ്ഞു. കൂടുതൽ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മറ്റൊരു പുസ്തകം ഇറക്കുമെന്നും ശിവശങ്കർ വ്യക്തമാക്കി.

ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് സ്വപ്ന സുരേഷ് ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മൂന്ന് വര്‍ഷത്തിലേറെയായി അദേഹം തന്റെ ജീവിതത്തിന്റെ ഭാഗമാണ്.തന്നെ നശിപ്പിച്ചത് ശിവശങ്കർ ആണ്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നു എന്നുമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. പുസ്തകമെഴുതി എല്ലാ കുറ്റങ്ങളും തന്റെ തലയിൽ കെട്ടി വെച്ച് വിശുദ്ധനാകാൻ ശിവശങ്കറിന് സാധിക്കില്ലെന്നും സ്വപ്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *