‘എച്ച്.ആർ.ഡി.എസിൽ നിന്ന് ഒഴിവാകണം എന്ന് പറഞ്ഞു’ ; ക്രൈംബ്രാഞ്ചിന്റേത് പീഡനമെന്ന് സ്വപ്ന

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.എച്ച്.ആർ.ഡി.എസിൽനിന്ന് ഒഴിവാകണം എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത് എന്നാണ് സ്വപ്നയുടെ ആരോപണം. കൃഷ്ണരാജ് എന്ന വക്കീലിന്റെ വക്കാലത്ത് ഒഴിയാനും ക്രൈം ബ്രാഞ്ച് പറഞ്ഞതായി സ്വപ്ന പറഞ്ഞു.ഒരു സ്ത്രീയുടെയും അവളുടെ മക്കളുടെയും അന്നംമുട്...

സ്വപ്നയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ നൗഫലിനെ കസ്റ്റഡിയിലെടുത്തു…

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പെരിന്തല്‍മണ്ണ സ്വദേശി നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ പോലീസ് വീട്ടിലെത്തിയാണ് കസ്റ്റഡിയില്‍ലെടുത്തത്. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയിലാണ് പോലീസ് നടപടി. കെ ടി ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് നൗഫൽ പറഞ്ഞതായും സ്വപ്ന ആരോപിച്ചിര...

‘കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്ന് പറഞ്ഞു’ : തനിക്കെതിരെ വധ ഭീഷണിയുണ്ടെന്ന് സ്വപ്ന

തനിക്കെതിരെ വധഭീഷണി ഉയർത്തിക്കൊണ്ട് സന്ദേശം ലഭിക്കുന്നുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മരട് അനീഷ് എന്ന പേരു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നും കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്നും ഫോൺ ചെയ്തയാൾ പറഞ്ഞതായി സ്വപ്ന പറയുന്നു.അത് റെക്കോർഡ് ചെയ്യാൻ പറ്റിയില്ലെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മകളുടേയും പേര് പറയുന...

രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസിൽ രഹസ്യ കൂടിക്കാഴ്ച: വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരേ വീണ്ടും ആരോപണങ്ങളുമായി പ്രതി സ്വപ്ന സുരേഷ്. കേസ് സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.രഹസ്യ കൂടിക്കാഴ്ചയ്ക്ക്‌ വേണ്ടി ഒറ്റയ്ക്കും കോൺസൽ ജനറലിനൊപ്പവും രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന...

സ്വപ്നയ്ക്ക് സുരക്ഷ നൽകാനാവില്ലെന്ന് വ്യക്തമാക്കി ഇഡി : കേന്ദ്ര സുരക്ഷയും നൽകാനാവില്ല…

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാകില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)എറണാകുളം ജില്ലാ കോടതിയില്‍ അറിയിച്ചു. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് ഇഡി. സുരക്ഷ ആവശ്യമുള്ളപ്പോൾ ഇ.ഡി സംസ്ഥാന പോലീസിനെയാണ് സമീപിക്കാറുള്ളത്.സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന ...

ഗൂഢാലോചനാ കേസിൽ പി.സി ജോർജിനെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ കെ.ടി.ജലീൽ നൽകിയ ഗൂഢാലോചന പരാതിയിയിൽ പി.സി. ജോർജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യംചെയ്യുക. കേസിൽ സ്വപ്ന സുരേഷും പി.സി. ജോർജുമാണ് പ്രതികൾ. വ്യാഴാഴ്ച ചോദ്യംചെയ്യലിന് എത്താനായിരുന്നു പി.സി. ജോർജിനോട്‌ ആദ്യം നിർദേശിച്ചിരു...

‘പിന്നിൽ വലിയ തിമിംഗലങ്ങൾ, സ്വപ്ന തിരഞ്ഞെടുത്തത് ആരോപണങ്ങൾ ഉന്നയിക്കുക എന്ന മാർഗം ‘ : വെളിപ്പെടുത്തലുമായി സരിത

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ സോളർ കേസ് പ്രതി സരിത എസ്.നായർ രഹസ്യമൊഴി നൽകി. സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ മുൻ മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അനീസ മൊഴി രേഖപ്പെടുത്തിയത്. സ്വപ്നയുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് പിന്നിൽ പി.സി...

സ്വർണക്കടത്ത് കേസ് : പ്രധാനമന്ത്രിയെ നേരിൽ കാണണമെന്ന്
സ്വപ്നയുടെ കത്ത്

സ്വർണക്കടത്ത് കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കത്തയച്ചു.പ്രധാന മന്ത്രിക്കയച്ച കത്തിൽ അദ്ദേഹത്തെ നേരിൽ കാണണമെന്നും സ്വപ്ന ആവശ്യപ്പെടുന്നു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന് ആരോപിച്ച സ്വപ്ന സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ...

സ്വപ്ന കസ്റ്റംസിന് നൽകിയ രഹസ്യ മൊഴി ഇ.ഡിക്ക്‌ നൽകാൻ അനുമതി

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) കൈമാറി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറിയത്.2020-ലാണ് സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും കസ്റ്റംസിന് രഹസ്യമൊഴി നൽകിയത്. എന്നാൽ ഡോളർ കടത്ത് കേസിലെ...

സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നൽകിയ ഹർജി കോടതി തള്ളി

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ്.നായർ സമർപ്പിച്ച ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഏജൻസിക്ക് മാത്രമേ നൽകാനാവൂ എന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയിൽ തനിക്കെതിരേ പരാമർശമുണ്ടെന്നും അതിനാൽ മൊഴിയുടെ പകർപ്പ്...