• Home
  • kerala
  • വാവ സുരേഷിന്റെ ആശുപത്രി മുറിയിലെ ഫോട്ടോ കാണാം… മന്ത്രി വാസവനോട്‌ ചിരിച്ചുകൊണ്ട്‌ വാവ…

വാവ സുരേഷിന്റെ ആശുപത്രി മുറിയിലെ ഫോട്ടോ കാണാം… മന്ത്രി വാസവനോട്‌ ചിരിച്ചുകൊണ്ട്‌ വാവ…

പാമ്പു കടിയേറ്റ്‌ ഗുരുതരാവസ്ഥയിലാവുകയും വിദഗ്‌ധ ചികില്‍സയെത്തുടര്‍ന്ന്‌ സുഖം പ്രാപിച്ചുവരികയും ചെയ്യുന്ന വാവ സുരേഷിനെ സഹകരണ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ സന്ദര്‍ശിച്ചു. ഐ.സി.യു.വില്‍ നിന്നും മുറിയിലേക്കു മാറ്റിയ വാവ മന്ത്രിയോട്‌ സംസാരിക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്‌. വാവ സുരേഷ്‌ ചിരിച്ചു കൊണ്ട്‌ സംസാരിക്കുന്നത്‌ അദ്ദേഹത്തിന്റെ ജീവനുവേണ്ടി പ്രാര്‍ഥിച്ച ആയിരക്കണക്കിന്‌ അഭ്യുദയകാംക്ഷികള്‍ക്ക്‌ ആഹ്‌ളാദം പകരുന്നതാണ്‌.

സുരേഷ്‌ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും വിഷം ശരീരത്തില്‍ നിന്നും പൂര്‍ണമായും ഇറങ്ങിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്‌. തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണിപ്പോള്‍ ഉള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *