Categories
world

ദരിദ്ര രാജ്യങ്ങൾ വാക്‌സിനേഷനിൽ എത്രയോ പിന്നിൽ…വാക്‌സിൻ ഉല്പാദന കുത്തക ഇപ്പോൾ സമ്പന്ന രാജ്യങ്ങളിൽ മാത്രം

ലോകം പുതുവർഷത്തിലേക്ക് പ്രവേശിച്ചെങ്കിലും ഈ വർഷാവസാനത്തോടെയെങ്കിലും ഭൂരിഭാഗം ജനങ്ങൾക്കും കൊവിഡിനെതിരെ വാക്സിൻ നൽകുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. ദരിദ്ര രാജ്യങ്ങൾ വാക്‌സിനേഷൻ കാര്യത്തിൽ എത്രയോ പിന്നിലാണ് .ഏറ്റവും താഴ്ന്ന വരുമാനമുള്ള 25 രാജ്യങ്ങളും 40 പേർക്ക് പോലും വാക്‌സിൻ നൽകിയിട്ടില്ല. താഴ്ന്ന ഇടത്തരം വരുമാനമുള്ള 55-ൽ 35 രാജ്യങ്ങളും ഈ ലക്ഷ്യത്തിൽ നിന്ന് വളരെ അകലെയാണ്.

വെറും 20 രാജ്യങ്ങളിൽ മാത്രമാണ് 40 ശതമാനത്തിലധികം പേർ വാക്സിൻ സ്വീകരിച്ചിട്ടുള്ളത് . 30 രാജ്യങ്ങളിൽ മാത്രമാണ് ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേർ വാക്സിനേഷൻ എടുത്തിട്ടുള്ളത്. യു എ ഇ യിൽ ആണ് ഏറ്റവും ഉയർന്ന ശതമാനം- 91 ശതമാനം പേര് ഇവിടെ വാക്‌സിൻ എടുത്തവരാണ്.
ദരിദ്ര രാജ്യങ്ങളിൽ വാക്സിനേഷൻ മന്ദഗതിയിലാകുന്നത് ലോകത്താകെ കൊവിഡ് വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് വലിയ പ്രതിസന്ധി.

thepoliticaleditor

ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതി പ്രകാരം 80 കോടി ഡോസ് വാക്‌സിനുകൾ ദരിദ്ര രാജ്യങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പാവപ്പെട്ട രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ കോവാക്സ് ഇല്ലായിരുന്നുവെങ്കിൽ, സ്ഥിതി കൂടുതൽ മോശമാകുമായിരുന്നു.

തുടക്കത്തിൽ, വാക്സിനുകൾ സമ്പന്ന രാജ്യങ്ങൾക്ക് മാത്രമായിരുന്നു. ഇപ്പോൾ വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിലേക്ക് പതുക്കെ കടന്നുവരികയാണ്. പരിമിതമായ വിഭവങ്ങളും കുറച്ച് കമ്പനികളെ ആശ്രയിക്കുന്നതും കോവാക്സിന് ബുദ്ധിമുട്ടുണ്ടാക്കി. നിലവിൽ വാക്‌സിൻ നിർമ്മാണം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ആണ്. ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ നിർമ്മാണം ആരംഭിച്ചാൽ മാത്രമേ വാക്‌സിൻ അസമത്വം അല്പമെങ്കിലും പരിഹരിക്കാൻ കഴിയൂ എന്ന് വിദഗ്ധർ പറയുന്നു.

Spread the love
English Summary: vaccine un equality is serious concern this year

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick