Categories
latest news

പത്മ ബഹുമതികള്‍ നേടി നാല്‌ മലയാളികള്‍…അന്തരിച്ച ബിപിന്‍ റാവത്തിനും പിന്നെ മൂന്നു മുന്‍ മുഖ്യമന്ത്രിമാര്‍ക്കും പുരസ്‌കാരം

കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌, സി.പി.എം.നേതാവ്‌ ബുദ്ധദേബ്‌ ഭട്ടാചാര്യ, ബി.ജെ.പി. നേതാവ്‌ കല്യാണ്‍സിങ്‌ എന്നിവര്‍ക്ക്‌ രാഷ്ട്രീയക്കാരില്‍ പത്മ പുരസ്‌കാരം നല്‍കിയപ്പോള്‍ ഹെലികോപ്‌ടര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‌ പത്മവിഭൂഷന്‍ നല്‍കി രാഷ്ട്രം ആദരിക്കുന്നു. രാഷ്ട്രീയക്കാര്‍ മൂവരും മുന്‍ മുഖ്യമന്ത്രമാരാണ്‌. ഇവരില്‍ ബുദ്ധദേവിനും ഗുലാം നബിക്കും പത്മഭൂഷണും കല്യാൺ സിങിന് പത്മവിഭൂഷണും ആണ്‌.
കേരളത്തിലെ നാലുപേര്‍ക്ക്‌ പത്മശ്രീ ആണ്‌ കിട്ടിയത്‌. കവി പി.നാരായണകുറുപ്പ്, കളരിയാശാൻ ശങ്കരനാരായണ മേനോന്‍ ചുണ്ടിയില്‍, വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവർത്തക കെ.വി.റാബിയ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവർ അടക്കം 17 പേര്‍ക്കാണ് പത്മഭൂഷണ്‍ കിട്ടിയത്. ടോക്യേ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്രയ്ക്കു പത്മശ്രീ നൽകും.

Spread the love
English Summary: padma award for four malayalees

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick