ഞായറാഴ്ച തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞതിനെതിരെ ഉടമകൾ ഹൈകോടതിയിൽ. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മാളുകൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ട് തിയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമാണെന്ന് ഹർജിക്കാർ പറഞ്ഞു. തിരുവനന്തപുരത്ത് തീയറ്ററുകൾ അടച്ചിടാതെ 50% സീറ്റുകളിൽ പ്രവേശനം അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.













