വി. എസ് അച്യുതാനന്ദൻ കോവിഡ് മുക്തനായി. അദ്ദേഹം ആശുപത്രി വിട്ടു. അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വിഎസിനും കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മൂന്ന് ദിവസം മുൻപ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ വിഎസിന്റെ ഭാര്യ വസുമതിക്കും മകൻ അരുൺ കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മകൻ അരുൺ കുമാറാണ് ഫേസ്ബുക്കിലൂടെ വിവരങ്ങൾ പങ്കുവെച്ചത്.













