• Home
  • kerala
  • സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ൻ ഭ​ര​ണം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്നതെന്ന് ചെന്നിത്തല

സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ൻ ഭ​ര​ണം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്നതെന്ന് ചെന്നിത്തല

സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ൻ ഭ​ര​ണം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്നതെന്നും മന്ത്രി​മാ​രി​ൽ മി​ക്ക​വ​രും സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഓ​ഫീ​സി​ൽ എ​ത്തി​യി​ട്ട് ആ​ഴ്ച​ക​ളാ​യി എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്ക് പോ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ മ​ന്ത്രാ​സ​ഭാ​യോ​ഗ​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ലാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​ർ​ന്ന​ത് 15 മി​നി​റ്റ് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കോ​വി​ഡ് രൂ​ക്ഷ​മാ​യി​ട്ടും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ല. ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. ജ​ന​ങ്ങ​ളെ വി​ധി​ക്കും രോ​ഗ​ത്തി​നും സ​ർ​ക്കാ​ർ വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് രൂ​ക്ഷ​മാ​കു​മെ​ന്ന ഐ​സി​എം​ആ​റി​ന്‍റെ മു​ന്ന​റി​യി​പ്പും നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ചി​ല കോ​ള​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടും സ്ഥാ​പ​ന​ങ്ങ​ൾ അ​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. കോ​ള​ജു​ക​ളി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ അ​ട​യ്ക്കാ​തി​രു​ന്ന​ത്-രമേശ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *