യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ കണ്ണൂരിൽ പ്രതിഷേധത്തിനിടയിൽ മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ പേഴ്സണൽ സ്റ്റാഫ് പ്രശോഭ് മൊറാഴ അടക്കമുള്ളവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കണ്ണൂരില്‍ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് റിജിൽ മാക്കുറ്റിക്ക് മര്‍ദ്ദനമേറ്റത്. യൂത്തുകോണ്‍ഗ്രസ് പരാതിയിലാണ് കേസ്.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം ഷാജർ, റോബർട്ട് ജോർജ് , പി പി, ഷാജർ തുടങ്ങിയവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇരുപതാം തീയതിയാണ് കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. യോഗ സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എം അനുകൂലികളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.













