• Home
  • kerala
  • കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ ധൃതിപിടിച്ചെന്ന ആരോപണവുമായി സി.പി.എം…നോട്ടീസയക്കുകയോ ഞങ്ങളെ കേള്‍ക്കുകയോ ചെയ്‌തില്ല-കോടിയേരി

കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ ധൃതിപിടിച്ചെന്ന ആരോപണവുമായി സി.പി.എം…നോട്ടീസയക്കുകയോ ഞങ്ങളെ കേള്‍ക്കുകയോ ചെയ്‌തില്ല-കോടിയേരി

സി.പി.എം. സമ്മേളനങ്ങള്‍ക്ക്‌ എന്താണ്‌ പ്രത്യേകത എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളോടെ കേരള ഹൈക്കോടതി, 50 പേരില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ വിലക്കിയ ഉത്തരവ്‌ ഏകപക്ഷീയമെന്ന്‌ ആക്ഷേപവുമായി സി.പി.എം. രംഗത്തെത്തി. തങ്ങളെ കേള്‍ക്കാതെയുള്ള ഉത്തരവാണെന്ന്‌ പുറപ്പെടുവിച്ചതെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. മാത്രമല്ല, ഹര്‍ജിക്കാരന്‍ മാത്രം പറഞ്ഞത്‌ കേട്ട്‌ ധൃതിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവെന്നുമുള്ള സൂചനയാണ്‌ സി.പി.എമ്മിന്റെ പ്രതികരണത്തില്‍ ഉള്ളത്‌. എന്നാല്‍ കോടതി വിധി സി.പി.എം. പൂര്‍ണമായും അനുസരിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌ എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. കാസര്‍ഗോഡ്‌ സമ്മേളനം വെട്ടിച്ചുരുക്കി.

Leave a Reply

Your email address will not be published. Required fields are marked *