ഇടുക്കിയിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധി നേടിയ ഭൂമി പട്ടയങ്ങള്‍ റദ്ദാക്കിയ സര്‍ക്കാരിന്റെ നടപടിയെ എതിര്‍ത്ത് സി.പി.എം. നേതാവു തന്നെയായ എം.എം.മണി രംഗത്തെത്തി. ഇതിനു കാരണം ഇടുക്കിയിലെ സി.പി.എം. ഓഫീസ് രവീന്ദ്രന്‍ പട്ടിയ ഭൂമിയിലാണ് എന്നതു തന്നെ. പട്ടയം അനുവദിച്ചത് നിയമവിധേയമായിട്ടാണെന്നും പട്ടയഭൂമിയിലെ ഓഫീസ് തൊടാന്‍ സമ്മതിക്കില്ലെന്നും മണി പ്രസ്താവിച്ചു. രാഷ്ട്രീയമായും നേരിടുമെന്നും മണിയാശാന്‍ പറഞ്ഞു.
എന്നാല്‍ പട്ടയങ്ങള്‍ റദ്ദാക്കനുള്ള തീരുമാനം സി.പി.ഐയുടെ റവന്യൂ വകുപ്പ് സ്വകരിച്ചതിനു പിന്നില്‍ സി.പി.എം. ഓഫീസ് ഒഴിപ്പിക്കാനുള്ള തന്ത്രമാണെന്നാരോപിച്ചാണ് 23 വര്‍ഷം മുമ്പ് ഈ പട്ടയങ്ങള്‍ നല്‍കിയ രവീന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയില്ലാത്ത സമയത്ത് തീരുമാനമെടുത്തതിനു പിന്നിലും ദുരൂഹത ആരോപിക്കുകയാണ് രവീന്ദ്രന്‍.
അതേസമയം സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍ ഉള്‍പ്പെടെ സി.പി.ഐയില്‍ തന്നെ ഈ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഉണ്ട് എന്ന വൈരുദ്ധ്യവും ഉണ്ട്.
മൊത്തം ആശയക്കുഴപ്പമുണ്ടാക്കിയിരിക്കയാണ് സര്‍ക്കാരിന്റെ തീരുമാനം. സി.പി.ഐയില്‍ തന്നെ പട്ടയം മൊത്തം റദ്ദാക്കാനുള്ള തീരുമാനത്തോട് എതിര്‍പ്പുണ്ടെന്നതാണ് സി.പി.എമ്മിന് ആത്മവിശ്വാസം നല്‍കുന്ന കാര്യം.













