തൃശൂർ- പാലക്കാട് പാതയിലെ കുതിരാൻ രണ്ടാം തുരങ്കം ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് പൊതുജനങ്ങൾക്ക് സഞ്ചാരത്തിനായി തുറന്നു . തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് ഇതുവഴി കടത്തി വിടുക. അതോടെ ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഒഴിവാക്കി ഒറ്റ വരിയാക്കും. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്നു കൊടുക്കുന്നത്. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂർത്തിയാക്കാനുണ്ട്. രണ്ടാം തുരങ്കം ഏപ്രിൽ അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, തുരങ്കം സഞ്ചാരയോഗ്യമായ സാഹചര്യത്തിലാണ് തുറന്നു നൽകാമെന്ന നിർദേശം ദേശീയപാതാ അതോറിറ്റി നടത്തിയത്.തുരങ്കങ്ങൾ തുറന്നു കൊടുത്താലും ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.













