കാസര്‍ഗോഡ് ജില്ലയില്‍ പൊതുപരിപാടികള്‍ ഒന്നും പാടില്ലെന്ന് ഉത്തരവിറക്കി ഉടനെ പിന്‍വലിച്ച ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗതിന്റെ നടപടി ചര്‍ച്ചയായി. സി.പി.എം. കാസര്‍ഗോഡ് ജില്ലാ സമ്മേളനം വെള്ളിയാഴ്‌ച ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവിറക്കലും റദ്ദാക്കലും അല്‍പം വിവാദവും ഉണ്ടാക്കിയിരിക്കുന്നത്. ടി.പി.ആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയതെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് എന്നു നിർദേശിക്കുന്ന ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നുമാണ് കളക്ടറുടെ വിശദീകരണം.













