• Home
  • kerala
  • ശിവന്‍കുട്ടിക്കുള്‍പ്പെടെ കൊവിഡ്‌… സെക്രട്ടറിയേറ്റില്‍ കൊവിഡ്‌ വ്യാപനം…ദിലീപിന്റെ ഹര്‍ജി വെള്ളി യാഴ്‌ചത്തേക്കു മാറ്റി …പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

ശിവന്‍കുട്ടിക്കുള്‍പ്പെടെ കൊവിഡ്‌… സെക്രട്ടറിയേറ്റില്‍ കൊവിഡ്‌ വ്യാപനം…ദിലീപിന്റെ ഹര്‍ജി വെള്ളി യാഴ്‌ചത്തേക്കു മാറ്റി …പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

  1. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക്‌ ഉള്‍പ്പെടെ തിരുവന്തപുരം സെക്രട്ടറിയറ്റില്‍ കൊവിഡ്‌ വ്യാപനം. മുഖ്യമന്ത്രിയുടെ ഓഫീസിലും പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റിലെ 80 ജീവനക്കാര്‍ക്ക്‌ രോഗബാധയുണ്ടെന്ന്‌ പറയുന്നു. ദേവസ്വം, വനം മന്ത്രിമാരുടെ ഓഫീസിലും കൊവിഡ്‌ പടരുന്നുണ്ട്‌. സെക്രട്ടറിയേറ്റിലെ സെന്‍ട്രല്‍ ലൈബ്രറി അടച്ചു.
  2. നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈൻ പിടിയിലായി.. കോഴിക്കോട് സ്വദേശിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. മറ്റ് 15 ഡോക്ടർമാരും ഉപയോഗിച്ചിരുന്നതായി മൊഴി.
  3. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഭീഷണിയുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത പുതിയ കേസില്‍ മുന്‍ കൂര്‍ ജാമ്യം തേടിയ നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്‌ ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്കു മാറ്റി .

Leave a Reply

Your email address will not be published. Required fields are marked *