• Home
  • kerala
  • മാധ്യമങ്ങളെ തടയണമെന്ന ദിലീപിന്റെ ആവശ്യം: പോലീസ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം

മാധ്യമങ്ങളെ തടയണമെന്ന ദിലീപിന്റെ ആവശ്യം: പോലീസ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം

നടി ആക്രമിക്കപ്പെട്ടതിനെതിരായ കേസ് സംബന്ധിച്ച തുടര്‍വിചാരണയും പുതിയ കേസിലെ സംഭവവികാസങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി. ദിലീപിന്റെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിചാരണക്കോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഹര്‍ജി വീണ്ടും രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും. വിചാരണ നടപടികളും മറ്റ് വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്ത് തന്നെ അപമാനിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് ഉന്നയിച്ച പരാതി.

Leave a Reply

Your email address will not be published. Required fields are marked *