• Home
  • kerala
  • കാന്തപുരത്തിന്റെ നോളജ് സിറ്റിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടം തകര്‍ന്നുവീണു…പതിനഞ്ച് പേര്‍ക്ക് പരിക്ക്‌

കാന്തപുരത്തിന്റെ നോളജ് സിറ്റിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടം തകര്‍ന്നുവീണു…പതിനഞ്ച് പേര്‍ക്ക് പരിക്ക്‌

കാന്തപുരം അബൂബക്കര്‍ മുസ്ലിയാറുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മര്‍ക്കസ്‌ നോളജ് സിറ്റിയുടെ താമരശ്ശേരി കൈതപ്പൊയിലില്‍ നിര്‍മ്മാണത്തിലിക്കുന്ന കെട്ടിടം തകര്‍ന്നു വീണു, പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക്. നിര്‍മ്മാണത്തൊഴിലാളികളാണ് പരിക്കേറ്റവര്‍. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഉള്ളത്.
സ്‌കൂളിനായി പണിയുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയാണ് തകര്‍ന്നു വീണത്. കോണ്‍ക്രീറ്റിങ് നടക്കുകയായിരുന്നു. ഇതിനായി സ്ഥാപിച്ച തൂണ്‍ തെന്നിമാറിയതാണ് അപകടകാരണം എന്നാണ് ആദ്യ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *