നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സഹായിച്ച വിഐപി കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി ആണ് എന്ന് സൂചന. സംവിധായകൻ ബാലചന്ദ്രകുമാർ ഇക്കാര്യം തിരിച്ചറിഞ്ഞതായും പറയുന്നു.. രാഷ്ട്രീയ ബന്ധം കൂടിയുള്ള വ്യക്തിയാണ് ഇയാൾ. ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട ആളാണെന്ന് അന്വേഷണ സംഘവും പറയുന്നത്.സ്ഥിരീകരിക്കാൻ ശബ്‌ദസാമ്പിൾ പരിശോധിക്കും.നടിയെ അക്രമിച്ച ദൃശ്യങ്ങൾ ദിലീപിനെ ഏൽപ്പിച്ചതും ഈ വിഐപി ആണെന്നാണ് ബാലചന്ദ്രകുമാർ നൽകിയിരിക്കുന്ന മൊഴി. ദൃശ്യങ്ങൾ നൽകിയതിന് പിറ്റേദിവസം ഇയാൾ വിമാന യാത്ര നടത്തിയിട്ടുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി ശേഖരിച്ചാണ് ആളിനെ തിരിച്ചറിഞ്ഞത്. ബാലചന്ദ്രകുമാർ സിനിമാചർച്ചയ്‌ക്കായി നടന്റെ വീട്ടിലുണ്ടായിരുന്ന ദിവസം ഈ പറയപ്പെടുന്ന വിഐപി അവിടെ എത്തിയിരുന്നു.













