സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍.) അവകാശ വാദങ്ങൾ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ രംഗത്ത് വന്നു . ഡി.പി.ആർ
സര്‍ക്കാര്‍പുറത്തുവിട്ടതിനു പിന്നാലെ ഇത് തട്ടിക്കൂട്ട് ഡി.പി.ആര്‍. ആണെന്നു സതീശൻ ആരോപിച്ചു . ഡി.പി.ആര്‍ തയ്യാറാക്കിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി തന്നെ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡി.പി.ആര്‍ അശാസ്ത്രീയവും അപൂര്‍ണവുമായ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണ്. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വേയോ നടത്താതെ എങ്ങനെയാണ് ഡി.പി.ആര്‍ തയ്യാറാക്കുന്നത്? 530 കിലോമീറ്റര്‍ കെ റെയില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡി.പി.ആറില്‍ പറയുന്നത്













