• Home
  • kerala
  • ഫ്രാങ്കോ മുളക്കൽ : പരാതിക്കാരിയായ കന്യാസ്ത്രി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

ഫ്രാങ്കോ മുളക്കൽ : പരാതിക്കാരിയായ കന്യാസ്ത്രി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കന്യാസ്ത്രിക്ക് സേവ് സിസ്റ്റേഴ്സ് ഫോറം നിയമ സഹായം നല്‍കുമെന്ന് ഫാദര്‍ അഗസ്റ്റ്യന്‍ വട്ടോളി അറിയിച്ചു. അടുത്ത ആഴ്ചതന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് നീക്കം.

കന്യാസ്ത്രീ നേരിട്ട് തന്നെ കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിന് നേതൃത്വം നൽകിയ സേവ് സിസ്റ്റേഴ്സ് ഫോറം ഇതിന് നിയമസഹായം നൽകും. വിചാരണക്കോടതിയിലും പ്രത്യേക അഭിഭാഷകനെ കന്യാസ്ത്രീ നിയോഗിച്ചിരുന്നു. തുടർന്നും ഇത്തരത്തിൽ നിയമ പോരാട്ടം നടത്താനാണ് കന്യാസ്ത്രീയുടെ തീരുമാനം.

അതേസമയം പ്രോസിക്യൂഷനും വിധിന്യായം ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *