• Home
  • kerala
  • നമ്മളെല്ലാം അല്‍പം തകര്‍ന്നവരല്ലേ…അങ്ങനെയാണല്ലോ വെളിച്ചം കടന്നു വരുന്നത്- നടി ഭാവന

നമ്മളെല്ലാം അല്‍പം തകര്‍ന്നവരല്ലേ…അങ്ങനെയാണല്ലോ വെളിച്ചം കടന്നു വരുന്നത്- നടി ഭാവന

ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് ഭാവന. ആരാധകര്‍ക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് ഭാവന പങ്കുവെക്കാറുള്ള ഫോട്ടോകള്‍. ഭാവന പുതിയതായി പങ്കുവെച്ച ഒരു ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അതിന് കാരണമാകട്ടെ നടി മഞ്ജുവാരിയര്‍ എടുത്ത ഫോട്ടോ ആണെന്ന് സൂചിപ്പിച്ചുകൊണ്ട് ഭാവന അതിന് നല്‍കിയ അടിക്കുറിപ്പാണ്.

അത് ഇങ്ങനെയാണ്–നമ്മളെല്ലാം അല്‍പം തകര്‍ന്നവരല്ലേ…അങ്ങിനെയാണല്ലോ വെളിച്ചം കടന്നു വരുന്നത്. ഏതോ റസ്റ്ററന്റില്‍ ആഹാരം കഴിക്കുന്ന സന്ദര്‍ഭത്തിലെടുത്ത ഫോട്ടോയില്‍ അരണ്ട പശ്ചാത്തലത്തില്‍ ഭാവനയുടെ മുഖത്തേക്ക് വീഴുന്ന ശക്തമായ വെളച്ചത്തിന്റെ രശ്മികള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഭാവനയുടെ ഫോട്ടോയ്ക്ക് ചുവടെ വന്ന കമന്റുകള്‍

ഇതാണ് ഭാവന തന്റെ കമന്റിനും വിഷയമാക്കിയത്. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ മഞ്ജുവാരിയരെയും ചേര്‍ത്തു നടത്തിയ കമന്റില്‍ അര്‍ഥതലങ്ങള്‍ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *