• Home
  • kerala
  • നടൻ ദിലീപിന്റെ വീട്ടിൽ എട്ട് മണിക്കൂർ നീണ്ട ക്രൈംബ്രാഞ്ച് റെയ്ഡ്, രേഖകൾ കിട്ടി, തോക്ക് കിട്ടിയില്ല

നടൻ ദിലീപിന്റെ വീട്ടിൽ എട്ട് മണിക്കൂർ നീണ്ട ക്രൈംബ്രാഞ്ച് റെയ്ഡ്, രേഖകൾ കിട്ടി, തോക്ക് കിട്ടിയില്ല

നടൻ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ, എട്ട് മണിക്കൂർ നീണ്ട പരിശോധന പൂർത്തിയായി. പരിശോധനയിൽ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തതായാണ് വിവരം . പരിശോധനയിൽ പ്രധാനപ്പെട്ട ലക്ഷ്യം തോക്കായിരുന്നു. എന്നാൽ ഇത് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് സൂചന.

രാവിലെ 11:30-ഓടെ ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണസംഘമാണ് രാത്രി വൈകി റെയ്ഡ് പൂർത്തിയാക്കിയത്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് മണിക്കൂറുകൾ നീണ്ട പരിശോധന നടത്തി. നടിയെ ആക്രമിച്ച കുറ്റകൃത്യത്തിന് ശേഷം ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, പരിശോധിക്കാൻ ബില്ലുകളും രേഖകളും ഹാർഡ് ഡിസ്കുകളും അതുമായി ബന്ധപ്പെട്ട വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട് എന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *