• Home
  • kerala
  • കവി എസ്. രമേശൻ അന്തരിച്ചു

കവി എസ്. രമേശൻ അന്തരിച്ചു

പ്രമുഖ കവിയും പുരോഗമന കലാസാഹിത്യസംഘത്തിന്റെ അമരക്കാരനുമായിരുന്ന എസ്. രമേശൻ വിട പറഞ്ഞു. എറണാകുളത്തായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്‌തിത്വമാണ് എസ്. രമേശൻ.

സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിർവാഹക സമിതി അംഗവുമാണദ്ദേഹം.

എറണാകുളം മഹാരാജാസ് കോളേജിൽ രണ്ട് തവണ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു.

കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാർഡ്, മുലൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്കാരം തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *