കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഇന്ന് കണ്ണൂരില്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ കോണ്‍ഗ്രസ് നേതൃയോഗം കണ്ണൂരില്‍ ഡി.സി.സി. ഓഫീസില്‍ നടക്കുന്ന്‌ുണ്ട്. യൂത്ത് കോണ്‍ഗ്രസുകാരന്‍ കുത്തിക്കൊന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ ദേഹവും വഹിച്ചുള്ള വിലാപയാത്ര ഇടുക്കിയില്‍ നിന്നും ജന്മദേശമായ കണ്ണൂരിലേക്ക് ആരംഭിച്ചിരിക്കെ, കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും സുരക്ഷാഭീഷണിയുണ്ട് എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
ധീരജിന്റെ കൊലയാളിയായ നിഖില്‍ പൈലി സുധാകരന്റെ അനുയായി ആണെന്ന് ആരോപിച്ചുകൊണ്ട് സി.പി.എം. സുധാകരനെതിരെ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടുകഴിഞ്ഞ സാഹചര്യത്തില്‍ സി.പി.എം. അണികളുടെ ഭാഗത്തു നിന്നും പ്രകോപനപരമായ നീക്കം ഉണ്ടായേക്കാമെന്ന വിലയിരുത്തലും ഉണ്ട്.
സംഘർഷ സാദ്ധ്യതയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലാകെ പൊലീസ് ജാഗ്രത കർശനമാക്കി. സിപിഎം ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസ് ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം കെ സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവെൻഷനിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തിയതോടെ സംഘഷാവസ്ഥയുണ്ടായിരുന്നു.













