കേരളത്തിലെ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കെടുത്ത് പരിശോധിച്ചാൽ കെ എസ് യു പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ മൂന്നിൽ ഒരംശം എസ് എഫ് ഐക്കാർ മരിച്ചിട്ടില്ലെന്ന് കെ.സുധാകരൻ ആരോപിച്ചു. കേരളത്തിലെ കലാലയങ്ങളിൽ കെ എസ് യു പ്രവർത്തകരാണ് കൂടുതലും കൊല്ലപ്പെട്ടതെന്നും കെ സുധാകരൻ പറഞ്ഞു. ഇടുക്കി സംഭവത്തെപ്പറ്റി പഠിക്കാൻ പാർട്ടി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയശേഷം തീരുമാനമെടുക്കും. അക്രമരാഷ്ട്രീയത്തിന്റെ കിരീടം ഏറ്റവും യോജിക്കുന്നത് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും തലയിലാണ്. അത് തന്റെ തലയിൽ വയ്ക്കാൻ നോക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.
മുഴുവൻ കോളേജുകളിലെയും ഹോസ്റ്റലുകൾ എസ് എഫ് ഐ ഗുണ്ടാ ക്രിമിനലിസത്തിന്റെ ആപ്പീസായി മാറിയിരിക്കുകയാണെന്നും ഇന്നലെ കൊലപാതകം നടന്ന കോളേജിലെ ഹോസ്റ്റലും എസ് എഫ് ഐയുടെ നിയന്ത്രണത്തിലാണെന്നും സുധാകരൻ ആരോപിച്ചു. ആരുടെ നയമാണ് അവിടെ പ്രാവർത്തികമാക്കുന്നത്. സുധാകരന്റെ നയമാണോ എന്നും സുധാകരൻ മാദ്ധ്യമങ്ങളോട് ചോദിച്ചു.













