• Home
  • latest news
  • ഇന്ത്യയിൽ ഇതുവരെ ഒമിക്രോണ്‍ 40 കേസുകള്‍…പാതിയും മഹാരാഷ്ട്രയിൽ

ഇന്ത്യയിൽ ഇതുവരെ ഒമിക്രോണ്‍ 40 കേസുകള്‍…പാതിയും മഹാരാഷ്ട്രയിൽ

രാജ്യത്ത്‌ ഇതുവരെ കണ്ടെത്തിയത്‌ ഒമിക്രോണ്‍ വകഭേദത്തിന്റെ 40 കേസുകള്‍. കേരളത്തില്‍ സ്ഥിരീകരിച്ച ഒരു കേസ്‌ ഉള്‍പ്പെടെയാണിത്‌. മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതല്‍. ഇന്നലെ അവിടെ രണ്ട്‌ പുതിയ രോഗികള്‍ ഉണ്ടായി. ആകെ കേസുകളുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഇന്ത്യയിലെ ആകെ ഒമിക്രോണ്‍ കേസുകളുടെ പാതിയും ഇപ്പോള്‍ മഹാരാഷ്ട്രയിലാണ്‌.

ഞായറാഴ്ച, അഞ്ച് സംസ്ഥാനങ്ങളിലായി 5 പുതിയ കേസുകൾ കണ്ടെത്തി. കേരളത്തിൽ കൊച്ചിയിലാണ് ഒമിക്രോൺ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 6 ന് യുകെയിൽ നിന്ന് തിരിച്ചെത്തിയ ആൾക്കാണ് രോഗം. ഡിസംബർ എട്ടിന് നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെയും അമ്മയുടെയും റിപ്പോർട്ട് പോസിറ്റീവാണ്. എല്ലാവരെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
കർണാടകയിൽ മൂന്നാം കേസും ഞായറാഴ്ച സ്ഥിരീകരിച്ചു. ചണ്ഡീഗഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും പുതിയ ഒമിക്രോൺ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>