Categories
latest news

ഇന്ത്യൻ പാസ്പോർട്ട് സഹിതം പാക് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ, 15 വർഷമായി ഇയാൾ തലസ്ഥാനത്തുണ്ടെന്നു പോലീസ്

ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ ലക്ഷ്മിനഗറിൽ നിന്ന് ഒരു പാക് ഭീകരനെ അറസ്റ്റ് ചെയ്തു. എകെ 47 തോക്കും , 50 വെടിയുണ്ടകൾ, ഗ്രനേഡ് എന്നിവയും കണ്ടെടുത്തു. മുഹമ്മദ് അഷ്റഫ് അലി എന്ന ഇയാൾ 15 വർഷമായി ഡൽഹിയിലാണ് താമസിക്കുന്നതെന്ന് പറയുന്നു. പാകിസ്താനിലെ തീവ്രവാദ സെല്ലിന്റെ ഡൽഹി തലവനാണ് ഇയാൾ എന്നും പറയപ്പെടുന്നു.പാക്കിസ്ഥാനിലെ പഞ്ചാബിലെ നരോവാൾ സ്വദേശിയാണ്.
മുഹമ്മദ് അലിയുടെ പക്കൽ ഇന്ത്യൻ പാസ്പോർട്ടുംഉണ്ട്.ഡൽഹിയിലെ ശാസ്ത്രി നഗറിന്റെ വിലാസം എഴുതിയ ഒരു വ്യാജ ഐഡിയും ഇയാളിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഐഡിയിൽ, പേര് അലി അഹമ്മദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Spread the love
English Summary: police arrested a pakistan terrorist in delhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick