Categories
kerala

സിപിഎം-നു നേരെ അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

സിപിഎം-നു നേരെ ഒളിയമ്പുമായി കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയും മുൻ ഡി വൈ എഫ് ഐ യൂണിറ്റ് ഭാരവാഹിയുമായ അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതിന്റെ ഭാഗമായിട്ടാണ് പ്രതികരണം.

കുറിപ്പ് ഇങ്ങനെയാണ് : ’തമ്പ്രാന്റെ മോൻ മദ്യംകഴിച്ചാൽ അത് കട്ടൻചായ. കണ്ണുകെട്ടൽ, വായ്‌മൂടിക്കെട്ടി മൗനംപാലിക്കൽ. അടിയാന്റെ മോൻ കട്ടൻചായ കുടിച്ചാൽ അത് മദ്യം, ചാട്ടവാറടി, നോട്ടീസടിച്ച് വിതരണംചെയ്യൽ, നാടുകടത്തൽ’.
പോസ്റ്റിനുചുവടെ നിരവധി വിവാദ കമന്റുകളും വന്നു. സ്വർണക്കടത്ത് കേസിൽ പിടിയിലായ കണ്ണൂർ അഴീക്കോട് സ്വദേശിയായ അർജുൻ ആയങ്കിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ഡിവൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുനെ കേസിൽ പെട്ടപ്പോൾ അടുത്തിടെ സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നു.

thepoliticaleditor
Spread the love
English Summary: hidden sarcastic comment of arjun ayanki against cpm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick