Categories
kerala

സുപ്രീംകോടതി വിധി കേരളസര്‍ക്കാരിനേറ്റ കനത്ത ആഘാതമാണെന്ന്‌ കെ. സുധാകരന്‍

കൊവിഡ്‌ ബാധിച്ചു മരിച്ചവരുടെ നഷ്ടപരിഹാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേരളസര്‍ക്കാരിനേറ്റ കനത്ത ആഘാതമാണെന്ന്‌ കെ.പി.സി.സി. പ്രസിഡണ്ട്‌ കെ. സുധാകരന്‍ പ്രസ്‌താവിച്ചു. ‘ചക്ക വീണ് മരിച്ചവരുടെ പേരും കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തണോ ?’ എന്നാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ ചോദിച്ചത്. അന്നവരെ പിന്തുണച്ച് ബെഞ്ചിലടിക്കാത്ത ഭരണപക്ഷ എം എല്‍ എമാര്‍ കുറവായിരിക്കും. സര്‍ക്കാരിന്‍റെ ജനവിരുദ്ധ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയേ തുടര്‍ന്ന് കൊവിഡ് മരണത്തിലെ ക്രമക്കേടുകള്‍ പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തില്‍ പറയേണ്ടി വന്നത്. കൊവിഡാനന്തര അവസ്ഥകള്‍ കാരണമുള്ള മരണങ്ങള്‍ കൊവിഡ് മരണങ്ങള്‍ ആയി തന്നെ രേഖപ്പെടുത്തി അവരുടെ കുടുംബങ്ങള്‍ക്കുള്ള ആനൂകൂല്യങ്ങള്‍ ഉറപ്പ് വരുത്തണം എന്നാണ് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളും ആവശ്യങ്ങളും അക്ഷരംപ്രതി ശരിവയ്‌ക്കുകയാണ് കോടതി ചെയ്‌തതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിച്ച് മരണമടഞ്ഞ ഓരോരുത്തരുടേയും കുടുംബാംഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ഈ ആവശ്യവുമായി മുന്നോട്ടു പോകുമെന്ന് സുധാകരൻ പറഞ്ഞു.

Spread the love
English Summary: supreme court order regarding covid death compensation a huge blow to kerala govt says k sudhakaran

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick