Categories
latest news

സുപ്രീംകോടതി ഞെട്ടി, റദ്ദാക്കിയ ഒരു നിയമം ഇപ്പോഴും പൊലീസ്‌ എടുത്തു പയറ്റുന്നു!

2015-ല്‍ സുപ്രീംകോടതി റദ്ദാക്കിയ ഒരു നിയമവകുപ്പ്‌ ഇപ്പോഴും രാജ്യത്താകെ പൊലീസ്‌ ഉപയോഗിക്കുന്നു എന്നത്‌ ഞെട്ടിക്കുന്നതായി ഇന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മൂന്നാഴ്‌ചയ്‌ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന്‌ കോടതി ആവശ്യപ്പെട്ടു. വിവാദമായ ഐ.ടി. നിയമത്തിലെ 66-എ എന്ന വകുപ്പ്‌ റദ്ദ്‌ ചെയ്‌തിട്ടും രാജ്യത്തെ 11 കോടതികളിലായി 745 കേസുകള്‍ ഈ വകുപ്പനുസരിച്ച്‌ വിചാരണ ചെയ്യപ്പെടുന്നുണ്ടെന്ന്‌ പി.യി.സി.എല്‍. സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ കോടതി ഞെട്ടിപ്പോയത്‌. ഭരണഘടനാവിരുദ്ധം എന്ന്‌ കണ്ടാണ്‌ ഈ വകുപ്പ്‌ റദ്ദാക്കിയത്‌. പൊലീസ്‌ ഈ വിധിന്യായമൊന്നും വായിക്കുന്നില്ലേ എന്ന്‌ ജസ്റ്റിസ്‌ റോഹിന്‍ടന്‍ നരിമാന്‍ ചോദിച്ചു. എന്തുകൊണ്ടാണ്‌ രാജ്യത്ത്‌ ഇത്‌ നടപ്പാക്കാത്തത്‌ എന്നും കോടതി ഉല്‍കണ്‌ഠ പ്രകടിപ്പിച്ചു.

Spread the love
English Summary: SUPREME COURT COMMENT SHOCKING ON THE NON-IMPLEMENTAION OF IT ACT VERDICT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick