സ്വപ്നയുടെ രഹസ്യമൊഴി ആർക്കും നൽകാനാവില്ലെന്ന് കോടതി

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണം പൂർത്തിയാകാതെ രഹസ്യമൊഴിയുടെ പകർപ്പ് ആർക്കും നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 മൊഴി പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിച്ചിരുന്നു. ക്രൈം ബ്രാഞ്ചി...

സ്വപ്ന സുരേഷ് ബിനാമിയെന്ന് ആരോപിച്ച മാധവ വാര്യർ സുഹൃത്ത്: കെ.ടി ജലീൽ

മുൻമന്ത്രി കെ. ടി ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിച്ച മാധവ വാര്യർ സുഹൃത്താണെന്ന് കെ.ടി ജലീൽ. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമയും തന്റെ സുഹൃത്തുമായ മാധവ വാര്യരെ സ്വപ്ന സുരേഷ് ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ കാരണം അദ്ദേഹത്തിന് എച്ച്ആർഡിഎസുമായുള്ള തർക്കമാണെന്നും കെ.ടി.ജലീൽ പറഞ്ഞു.മാധവവാര്യർ ജലീലിന്റെ ബിനാമിയാണെന്ന സ്വപ...

മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ആവശ്യത്തിന് ഷാർജ ഭരണാധികാരിയോട് സഹായം തേടി.. ഗുരുതര ആരോപണങ്ങളുമായി സ്വപ്നയുടെ സത്യവാങ്മൂലം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപ...

മുഖ്യമന്ത്രിയും കുടുംബവുമായി ക്ലിഫ് ഹൗസിൽ വെച്ച് ഒരുപാട് തവണ ചർച്ച നടത്തി.. മറന്ന് പോയെങ്കിൽ ഓർമിപ്പിക്കാം : സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയും കുടുംബവുമായി ക്ലിഫ് ഹൗസിൽ വെച്ച് ഒരുപാട് തവണ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മറന്നിട്ടുണ്ടെങ്കിൽ അതൊക്കെ അവസരങ്ങളനുസരിച്ച് ഓർമിപ്പിക്കാമെന്നും സ്വപ്ന പറഞ്ഞു. 'വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാൻ ജയിലിൽ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമ...

മുഖ്യമന്ത്രി ഭീഷണിപെടുത്തുന്നു… കേന്ദ്ര ഏജൻസികളുടെ സുരക്ഷവേണമെന്ന് സ്വപ്ന സുരേഷ്

സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ തന്നെ തെരുവില്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി നേരിടുന്നതിനു പകരം വലിയ സമ്മർദമാണ് സ്വപ്‌നയ്ക്കെതിരെ ചെലുത്തുന്നതെന്നും കേന്ദ്ര ഏജൻസികളുടെ സുരക്ഷ ഒരുക്കണമെന്നും സ്വ...

സ്വപ്നയുടെ അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡയിൽ പ്രചരണം നടത്തിയെന്ന കേസിൽ സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്‌ണരാജിനെതിരെ പോലീസ് കേസെടുത്തു.കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കൃഷ്‌ണരാജിനെതിരെ കേസെടുത്തത്. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്. മെയ് ...

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പി.സി ജോർജ് സമ്മർദ്ദം ചെലുത്തി, സ്വപ്ന സുരേഷിന് നിയമ സഹായം നൽകുന്നതും പി.സി ജോർജ് : സരിത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സരിത എസ് നായർ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്. പി.സി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും സംസാരിച്ചെന്നും സരിത മൊഴി ...

നടക്കുന്നത് സംഘടിത ആക്രമണം, ജനത്തെ അണിനിരത്തി നേരിടും: കോടിയേരി ബാലകൃഷ്ണൻ

നയതന്ത്ര സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങൾ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരായ പ്രചാരണമാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജി വെക്കില്ലെന്നു വ്യക്തമാക്കിയ കോടിയേരി, സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ...

സംഭാഷണം എഡിറ്റ്‌ ചെയ്തത്..യഥാർത്ഥ ശബ്ദ രേഖ പുറത്ത് വിടും : ഷാജ് കിരൺ

സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരൺ. സ്വപ്ന സുരേഷ് പാലക്കാട്ട് വാർത്താ സമ്മേളനം നടത്തി ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോപണവുമായി ഷാജ് കിരൺ രംഗത്ത് വന്നത്. ‘‘സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെ ശബ്ദം തന്നെയാണ് എന്നാൽ, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാർഥ ശബ...

നമ്പർ വൺ എന്നത് മുഖ്യമന്ത്രി: ടെലിഫോൺ സംഭാഷണം പുറത്ത് വിട്ട് സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് പരോക്ഷമായി പ്രസ്താവിക്കുന്ന സ്വപ്ന - ഷാജ് കിരൺ ടെലിഫോൺ സംഭാഷണം സ്വപ്ന സുരേഷ് പുറത്ത് വിട്ടു. പല ഉന്നത ബന്ധങ്ങളും ഷാജ് കിരണ് ഉണ്ടെന്നാണ് ടെലിഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്. വർ...