Categories
kerala

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പി.സി ജോർജ് സമ്മർദ്ദം ചെലുത്തി, സ്വപ്ന സുരേഷിന് നിയമ സഹായം നൽകുന്നതും പി.സി ജോർജ് : സരിത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സരിത എസ് നായർ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്.

പി.സി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും സംസാരിച്ചെന്നും സരിത മൊഴി നല്‍കി.

thepoliticaleditor

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയ്‌ക്കൊപ്പം നിൽക്കാൻ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലില്‍ വെച്ച് അറിയാം. എന്നാല്‍ സ്വപ്‌നയുടെ കൈവശം തെളിവുകള്‍ ഒന്നും ഇല്ലെന്ന് അറിയാവുന്നതിനാല്‍ കൂട്ടുനിന്നില്ല. കൊച്ചിയില്‍ വെച്ചും പി സി ജോര്‍ജ് തങ്ങളോടൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

സ്വപ്‌നയ്ക്ക് നിയമസഹായം നല്‍കുന്നത് പി സി ജോര്‍ജാണ്. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായാണ് വിവരം. സ്വപ്‌നയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞു. കേസില്‍ സരിതയെ സാക്ഷിയാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘത്തലവന്‍ എസ് പി മധുസൂദനന്‍ സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.

ഗൂഢാലോചനക്കേസ് അന്വേഷിക്കാന്‍ എസ് പി മധുസൂദനന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയമിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വേസ് സാഹിബിനാണ് അന്വേഷണ മേല്‍നോട്ടം.

Spread the love
English Summary: saritha in gold smuggling conspiracy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick