Categories
kerala

നമ്പർ വൺ എന്നത് മുഖ്യമന്ത്രി: ടെലിഫോൺ സംഭാഷണം പുറത്ത് വിട്ട് സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന് പരോക്ഷമായി പ്രസ്താവിക്കുന്ന സ്വപ്ന – ഷാജ് കിരൺ ടെലിഫോൺ സംഭാഷണം സ്വപ്ന സുരേഷ് പുറത്ത് വിട്ടു. പല ഉന്നത ബന്ധങ്ങളും ഷാജ് കിരണ് ഉണ്ടെന്നാണ് ടെലിഫോൺ സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.

ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാം. ശിവശങ്കറിൻ്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി പരിചയം പുതുക്കിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു.

thepoliticaleditor

കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് എന്നോട് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞുവെന്നും പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടിനെക്കുറിച്ച് ഷാജ് കിരൺ വെളിപ്പെടുത്തിയതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ഇരുവരുടെയും ഫണ്ട് അമേരിക്കയിലേക്കാണു പോകുന്നതെന്ന് ഷാജ് പറയുന്നത് ശബ്ദരേഖയിലുണ്ട്. ബിലീവേഴ്‌സ് ചർച്ച് വഴിയാണ് ഇടപാടുകൾ നടക്കുന്നത്.ശബ്ദരേഖയിൽ പിണറായി വിജയന്റെ പാർട്ണർ താനാണെന്ന് ഷാജ് അവകാശപ്പെടുന്നത് കേൾക്കാം. ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും സമ്പന്നൻ പിണറായി വിജയനാണെന്ന് ഷാജ് പറയുന്നതും കേൾക്കാം. ഷാജ് കിരൺ അതിന്റെ ഡയറക്ടർ ബോർഡ് അംഗമാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ചെറിയ ഭൂമിക്കച്ചവടം ചെയ്തു നടക്കുന്ന ആളല്ല ഷാജ്. അയാൾ പലതിന്റെയും ബെനാമിയാണ്. പല കമ്പനികളുടെയും
ഡയറക്ടർ ബോർഡിൽ ഷാജുണ്ടെന്നും സ്വപ്ന പറഞ്ഞു.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ശബ്ദരേഖയാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫിസിൽ വച്ചാണ് ടെലിഫോൺ സംഭാഷണം മാധ്യമങ്ങൾക്ക്‌ മുന്നിൽ കേൾപ്പിച്ചത്.

സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ

‘സിനിമയിൽ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാൻ ആണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കിൽ നിങ്ങളേൽക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങൾ അകത്ത് പോയി കിടന്നാൽ നിങ്ങളുടെ മക്കൾക്ക്, ഫാമിലിക്ക് എല്ലാം പ്രശ്നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം?

ഷാജ്: ‘അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രഗിൾ ചെയ്യുന്നതിൽ നേട്ടമെന്താണ്. അല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാൽ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം.’

സ്വപ്ന: ആരേൽന്ന് വാങ്ങാനാണ്? ആരെ അറിയാം നമുക്ക്?

ഷാജ്: ‘നിങ്ങൾ പറഞ്ഞത് ആർക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയിൽ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലിൽ പോയത്, അതിന് വേണ്ടി കാശ് വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവർ.

സ്വപ്ന: He is been telling this since morning. നമ്മളെ പേര് പറഞ്ഞ് മറ്റാരോ കാശ് വാങ്ങുന്നുണ്ടെന്ന്.

ഷാജ്: അതുറപ്പാണ്. ഞാനിന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് കരുതിയത്. ഇന്ന് രാവിലെയിവിടെ വന്നപ്പഴാണ് ഞാൻ അറിഞ്ഞത്. ഞാൻ ഇപ്പൊ ഡിജിപിയെ വിളിച്ചില്ലേ. നിങ്ങള് നാളെ പോയിട്ട് അങ്ങേരെ മീറ്റ് ചെയ്യൂ. ഇന്നയിന്നതാണ് പ്രശ്നങ്ങൾ. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രം കാലം ജയിലിൽ കിടന്നതിന് ഫേയ്സ് ചെയ്ത പ്രശ്നങ്ങൾക്ക് ഒരു കോംപൻസേഷൻ ചോദിക്കണം. ട്രാവൽ ബാൻ മാറ്റാനും.

സ്വപ്ന: നമ്മുടെ ട്രാവൽ ബാൻ മാറ്റാൻ ഷാജി ആദ്യം മുതലേ വർക്ക് ചെയ്യുന്നുണ്ട്. വർക്ക് ചെയ്യണ്ട ആവശ്യം നമുക്കില്ലാന്ന്

ഷാജ്: ഓൾറെഡി ഞാൻ വർക്ക് ചെയ്യുന്നുണ്ട്, അത് റെഡിയാക്കാമെന്ന് പറയുകയും ചെയ്തു.

ഷാജ് : വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ ?

എന്നെ ഇപ്പോൾ എഡിജിപി വിളിച്ചില്ലേ

നിങ്ങൾ നാളെ പോയി കാര്യങ്ങൾ പറയുക

യാത്രാ വിലക്ക് നീക്കാൻ പറയുക

സരിത്ത്: ഞങ്ങൾ പോരാടും

ഷാജ്: പോരാടിയിട്ട് എന്താണ് കാര്യം

ഇത്ര ദിവസം പറയാത്ത കാര്യം എന്തിന് ഇപ്പോ പറഞ്ഞു, ആർക്ക് വേണ്ടി പറഞ്ഞു…?

ഇത്രയും കാര്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ നാളെ എന്റെ കൂടെ വാ..

നാളെ കഴിഞ്ഞ് നിങ്ങളെ അറസ്റ്റ് ചെയ്യും..

സരിത്ത്: ജയിലെന്നുള്ളത് ഇപ്പോ പേടിയില്ല

സ്വപ്ന: നമ്മളെവെച്ച് ആരോ കാശുണ്ടാക്കുന്നുണ്ട്

ഒരു 164 സ്റ്റേറ്റ്‌മെന്റ് കൊടുത്തതിൽ എന്താണ് തെറ്റ്..?

ഷാജ് – 164 കൊടുത്തതിൽ കുഴപ്പമില്ല

സ്വപ്‌ന- പിന്നെ നീ അഭിനന്ദിച്ചത് എന്തിന് ?

ഷാജ് – നീ ലോക മണ്ടിയാണ്

സ്വപ്ന: ഒരു ജോലി കിട്ടി, 40000 രൂപക്ക് ആത്മാർത്ഥമായി ജോലി ചെയ്യുന്നു

ഷാജ്: ഫോബ്‌സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ പിണറായി വിജയനാ.. അദ്ദേഹത്തിന്റെ പാർട്ട്ണറാ ഞാൻ….

സ്വപ്ന – ഷാജിനെ മാത്രമേ വിശ്വാസമുള്ളു

ഷാജ് – മുൻകൂർ ജാമ്യത്തിന് നോക്കിയോ ? വീര പരിവേഷത്തിൽ ജയിലിൽ പോണോ ?

സ്വപ്ന – അറസ്റ്റ് ചെയ്തിട്ട് നോക്കാമെന്ന്

ഷാജ്- ഇപ്പോ മനസിലായോ കാര്യങ്ങൾ ? സൂയിസൈഡ് ചെയ്യാനൊന്നും നോക്കല്ലേ.. പിന്നെ ഞാൻ എന്തിനാ നിൽക്കുന്നേ ?

സ്വപ്‌ന- സരിത്തിനെ ഇറക്കിവിടണോ ?

ഷാജ് – സരിത്തിനെ കൂടെ നിർത്തണം

സ്വപ്ന – ഞാൻ കടുത്ത മാനസിക സമ്മർദത്തിലാണ്. നാളെ എന്നെ അറസ്റ്റ് ചെയ്യും. പത്ത് മണിക്ക് മുൻപേ എത്തില്ലേ ? അതുവരെ ബ്രീത്തിംഗ് ടൈം തരില്ലേ ?

ഷാജ് – എഡിജിപി വിളിച്ചില്ലേ ? എഡിജിപിക്ക് കാര്യം മനസിലാവില്ലേചെയ്യാത്ത തെറ്റ് എന്തിനേൽക്കുന്നു ?

Spread the love
English Summary: swaona suresh breaks the phone call with shaj kiran

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick