Categories
kerala

സ്വപ്നയുടെ അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡയിൽ പ്രചരണം നടത്തിയെന്ന കേസിൽ സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്‌ണരാജിനെതിരെ പോലീസ് കേസെടുത്തു.
കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കൃഷ്‌ണരാജിനെതിരെ കേസെടുത്തത്.

മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്. മെയ് 25 ന് കൃഷ്ണരാജ് കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി ഫെയ്‌സ്‌‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ അഭിഭാഷകൻ അനൂപ് വി.ആറാണ് കൃഷ്‌ണ‌രാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് പരാതി നൽകിയത്.

thepoliticaleditor

കൃഷ്ണരാജിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇസ്ലാം മത വിശ്വാസികളെ അവഹേളിക്കുന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 294 എ എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്.

മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോയാണ് ഇദ്ദേഹം പങ്ക്വെച്ചത്. സംഭവം വ്യാജമാണെന്ന് കെഎസ്ആർടിസി വിശദീകരിച്ചിരുന്നു.

Spread the love
English Summary: case registered against swapna suresh's Advocate

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick