ത്രിപുരയില്‍ ഇടതു-കോണ്‍. സഖ്യത്തിലെ പിണക്കം തീര്‍ന്നു…തിപ്ര മോതയെ മെരുക്കാന്‍ കഴിഞ്ഞില്ല, പക്ഷേ രഹസ്യ ധാരണാ സാധ്യത

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ നടപടികൾ വ്യാഴാഴ്ച അവസാനിച്ചപ്പോൾ, ഭരണകക്ഷിയായ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിനെതിരായ സംയുക്ത പോരാട്ടത്തിന്റെ ഇടതു സാധ്യത തള്ളി ടിപ്ര മോത എന്ന തദ്ദേശീയ സ്വത്വ രാഷ്ട്രീയ പാര്‍ടി ഇരു മുന്നണികളിലുമില്ലാതെ സ്വന്തം നാല്‍പത്തിരണ്ട് സ്ഥാനാര്‍ഥികളെയും മല്‍സരത്തില്‍ നിലനിര്‍ത്തിയിരിക്കയാണ്. 13 സീറ്റ...

നേതാക്കൾ സ്ഥാനാർഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല-കെ.സുധാകരൻ

നേതാക്കൾ സ്ഥാനാർഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പരസ്യ പ്രസ്താവനകൾ അനുവദിക്കില്ലെന്നും കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ. പാർട്ടി നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . വ്യക്തികൾ സ്വയം തീരുമാനിച്ച് പ്രവർത്തിക്കാനാണെങ്കിൽ പാർട്ടി കമ്മിറ്റികളുടെ ആവശ്യമില്ല. തിരഞ്ഞെടുപ്പിൽ‌ മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ അതു വ്...

‘കുറച്ചുപേരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടി’: ജയ്‌വീർ ഷെർഗിൽ കോൺഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു

കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ പാർട്ടി ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. കോൺഗ്രസിൽ തീരുമാനങ്ങളെടുക്കുന്നത് ഏതാനും വ്യക്തികളുടെ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നും രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയല്ലെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന്റെ ഹിമാചൽ പ്രദേശ് സ്റ്റിയറിംഗ് പാനൽ തലവൻ ആനന്ദ് ശർമ്മയും ജമ്മു കശ്മീർ പ്രചാരണ സമിതി തലവൻ ഗുലാം നബി ആസാദും രാ...

കേരളത്തിൽ കോൺഗ്രസ്സ്- ആർഎസ്എസ് യുദ്ധം..

പ്രതിപക്ഷ നേതാവ് ആർഎസ്എസ്സുമായി വേദി പങ്കിട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ കേരളത്തിൽ ഇപ്പോൾ കോൺഗ്രസും ആർഎസ്എസ്സും തമ്മിലുള്ള യുദ്ധം മുറുകുകയാണ്. ആർഎസ്എസ് പരിപാടിയിൽ വി.ഡി സതീശൻ പങ്കെടുത്തു എന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾക്ക് വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ർ ആയിരുന്ന പി പരമേശ്വരന്‍റെ പുസ്തക പ്രകാ...

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂൺ പറത്തി പ്രതിഷേധം : 4 കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പറന്നുയർന്നതിന് പിന്നാലെ കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ട് പ്രതിഷേധിച്ച നാല് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ ഗന്നവരം വിമാനത്താവളത്തിൽ നിന്ന് പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെയായിരുന്നു കറുത്ത ബലൂണുകൾ പ്രതിഷേധക്കാർ പറത്തിവിട്ടത്.ഹെലികോപ്ടറിന് വളരെ അ...

മഹാരാഷ്ട്രയിൽ നടക്കുന്നത് ബിജെപിയുടെ ഗൂഢാലോചന , കോൺഗ്രസ്‌ അഘാഡി സർക്കാരിനൊപ്പം തന്നെ : വ്യക്തമാക്കി നേതാക്കൾ

മഹാരാഷ്ട്രയിൽ നടക്കുന്നത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും കേന്ദ്രസർക്കാരുമാണ് പദ്ധതിയിടുന്നതെന്നും സംസ്ഥാനത്ത് അവരുടെ സർക്കാർ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും ഖാർഗെ ആരോപിച്ചു. പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ് : പദ്ധതി വിജയിച്ചാൽ ബിജെപിക്ക് വിജയം അകലെയാകും…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ട് ബിജെപിയെ തകർക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഉണ്ടാവില്ല എന്നറിയിച്ച കോൺഗ്രസ്, പ്രതിപക്ഷ പാർട്ടികളുമായി കൂടിക്കാഴ്ച്ച നടത്തി പൊതു സ്ഥാനാർഥിയെ നിർത്താനാണ് പദ്ധതിയിടുന്നത്. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഐഎം നേതാവ് സീതാ...

അഴിമതിക്കേസ്: പഞ്ചാബ് മുൻ മന്ത്രി അറസ്റ്റിൽ

പഞ്ചാബിലെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ അഴിമതിക്കേസിൽ വിജിലൻസ് ബ്യൂറോ അറസ്റ്റ് ചെയ്തു.ക്യാപ്റ്റൻ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു സാധു സിംഗ് ധരംസോത്ത്. പഞ്ചാബിൽ വനം മന്ത്രിയായിരിക്കെ മരം മുറിക്കാൻ അനുമതി നൽകിയതിന് കൈക്കൂലി വാങ്ങിയെന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ...

യുപി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് കോൺഗ്രസ്

യുപിയിലെ രാംപുർ, അസംഗഢ് ലോക്സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് അറിയിച്ചു. ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നാലെയാണ് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്ന് കോൺഗ്രസ് അറിയിച്ചത്. സമീപകാല നിയമസഭാ ഫലങ്ങൾ കണക്കിലെടുത്ത്, 2024 ലെ ലോക്‌സഭാ തിരഞ്ഞെടു...

‘കേരളത്തിൽ ഒരേയൊരു ലീഡറേയുള്ളൂ’: ഫ്ലക്സുകൾ നീക്കം ചെയ്യാൻ നിർദേശം നൽകി പ്രതിപക്ഷ നേതാവ്…

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ 'ലീഡർ' എന്ന് വിശേഷിപ്പിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ഉയർന്ന ഫ്ളക്സുകൾ നീക്കം ചെയ്യാൻ പ്രവർത്തകരോട് വി.ഡി സതീശൻ ആവശ്യപ്പെട്ടു. തങ്ങളുടേത് കൂട്ടായ നേതൃത്വമാണ്. തന്റെ ചിത്രം മാത്രമുള്ള ഫ്ളക്സ് ബോർഡുകൾ എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ വിളി, ലീഡർ വിളി, ...