മഹാരാഷ്ട്രയിൽ നടക്കുന്നത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും കേന്ദ്രസർക്കാരുമാണ് പദ്ധതിയിടുന്നതെന്നും സംസ്ഥാനത്ത് അവരുടെ സർക്കാർ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും ഖാർഗെ ആരോപിച്ചു. പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം. കോൺഗ്രസ്,സംഖ്യത്തിനൊപ്പം ഉണ്ടാകുമെന്നും ഖാർഗെ പറഞ്ഞു.
‘കോൺഗ്രസ് മഹാവികാസ് അഘാഡിക്കൊപ്പമാണ്. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും. സർക്കാരിനെ അസ്ഥിരമാക്കാനാണ് ബിജെപിയുടെ ശ്രമം. നേരത്തേ കർണാടക, മധ്യപ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ അവർ അതാണു ചെയ്തത്’, മല്ലികാർജുൻ ഖർഗെ പറഞ്ഞു

കോൺഗ്രസ് ഉദ്ധവിന് ഒപ്പം തന്നെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തും പറഞ്ഞു.
മഹാരാഷ്ട്രയിൽ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്. താക്കറെയെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരുമിച്ച് നിൽക്കുമെന്നും പാർട്ടി മഹാ വികാസ് സഖ്യത്തിനൊപ്പമാണെന്നും റാവത്ത് പറഞ്ഞു.
ശിവസേന അഘാഡി വിടുമെന്ന സഞ്ജയ് റാവത്തിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തുമായി സംസാരിച്ചുവെന്ന് നേതാക്കൾ അറിയിച്ചു. എല്ലാത്തരം ചർച്ചകൾക്കും പാർട്ടി നേതൃത്വം തയ്യാറെന്നാണ് അദ്ദേഹം ശിവസേന എം എൽ എ മാരെ അറിയിച്ചത്. എംഎൽഎമാരുമായി ചർച്ച ചെയ്ത് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. എംഎൽഎമാർ മുംബൈയിൽ തിരിച്ചെത്തണം എന്നാണ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടതെന്നും ഖാർഗെ പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ. കർണാടകയിലും ഗോവയിലും മണിപ്പൂരിലും ഇതാണ് നടന്നത്. എല്ലായിടത്തും അധാർമിക രാഷ്ടീയമാണ് ബിജെപി നടത്തുന്നത്. ഉദ്ദവ് താക്കറെ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നത് കാത്തിരുന്ന് കാണാമെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. രാഷ്ട്രീയ വേട്ടയാടലിൽ ഭയമില്ലെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യത്തെ പ്രശ്‍നങ്ങളിലാണ് കോൺഗ്രസിന് ആശങ്ക.വ്യക്തിക്ക് വേണ്ടിയല്ല രാജ്യത്തിന് വേണ്ടിയാണ് പോരാടുന്നത് എന്നും ഖാർഗെ പറഞ്ഞു.